2009-08-05

കൗമുദി ടീച്ചര്‍ അന്തരിച്ചു ...

വിദ്യാര്‍ഥിനിയായിരിക്കെ ഗാന്ധിജിക്ക്‌ സ്വര്‍ണവളകളടക്കം മുഴുവന്‍ ആഭരണങ്ങളും ഊരിനല്‍കി അദ്ദേഹത്തിന്റെ സ്‌നേഹവാത്സല്യങ്ങള്‍ക്കര്‍ഹയായ ടീച്ചര്‍ അന്തരിച്ചു. ഗാന്ധിജിയുടെ ആദര്‍ശം സാക്ഷാത്‌കരിക്കുന്നതിനായി മരണംവരെ ലളിത ജീവിതവും ഹിന്ദി പ്രചാരണവും ജീവിതവ്രതമാക്കിമാറ്റിയ ടീച്ചര്‍ വിവാഹവും ഉപേക്ഷിച്ചു. 1934 ജനവരി 13നാണ്‌ ഗാന്ധിജിയുടെതന്നെ സ്‌നേഹവാത്സല്യങ്ങള്‍ക്കര്‍ഹമായ മഹാ ത്യാഗത്തിന്‌ ടീച്ചര്‍ തയ്യാറായത്‌. അന്ന്‌ അവര്‍ക്ക്‌ പ്രായം 16. ഹരിജന്‍ ഫണ്ടിലേക്ക്‌ സംഭാവന സ്വീകരിക്കാന്‍ ഗാന്ധിജി വടകരയില്‍ എത്തിയതായിരുന്നു. സംഭാവനയായി സ്‌ത്രീകള്‍ക്ക്‌ ആഭരണംവരെ ദാനംചെയ്യാം എന്ന്‌ ഗാന്ധിജി പറഞ്ഞു. ടീച്ചര്‍ സ്റ്റേജില്‍ കയറി കൈയിലെ സ്വര്‍ണവളയടക്കമുള്ള ആഭരണങ്ങള്‍ ഊരിനല്‍കി. ഗാന്ധിജിയെ വല്ലാതെ സ്വാധീനിച്ച ടീച്ചറുടെ ത്യാഗം 'ഹരിജനി'ല്‍ ലേഖനമായി അന്നേ വന്നു -'കൗമുദി കാ ത്യാഗ്‌' എന്ന തലക്കെട്ടില്‍. 1946ല്‍ മദ്രാസില്‍വെച്ചും അവര്‍ ഗാന്ധിജിയെ കണ്ടു. തുടര്‍ന്ന്‌ ഗാന്ധിജിയുടെ അഭിപ്രായപ്രകാരം ഹിന്ദി പ്രചാരണം അവര്‍ വ്രതമായി സ്വീകരിച്ചു.ടീച്ചറുടെ പാവന സ്മരണക്കു മുന്‍പില്‍ നമ്മുക്ക് ഓരോരുത്തര്‍ക്കുംആര്‍പ്പിക്കാം ഒരായിരം അശ്രുപുഷ്പങ്ങള്‍ ......
പ്രാര്‍ത്ഥിക്കുക ടീച്ചറുടെ ആത്മാവിന് നിത്യശാന്തിക്കായി .... ഓര്‍മ്മിക്കുക, അനുശോചിക്കുക.

3 അഭിപ്രായങ്ങൾ:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ടീച്ചറുടെ ആത്മാവിനു നിത്യശാന്തി നേരുന്നു

ചാണക്യന്‍ പറഞ്ഞു...

ഓര്‍മ്മ കുറിപ്പിനു നന്ദി വാവെ....

കൌമുദി ടീച്ചര്‍ക്ക് ആദരാഞ്ജലികള്‍...

ജെ പി വെട്ടിയാട്ടില്‍ പറഞ്ഞു...

കൌമുദി ടീച്ചര്‍ക്ക് ആദരാഞ്ജലികള്‍

സ്നേഹത്തോടെ
ജെ പി അങ്കിള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ