2009-08-14

ചില സ്വാതന്ത്ര്യ ദിന ചിന്തകള്‍ ...



സ്വാതന്ത്ര്യ ദിനം എന്നത് ഒരു ദിവസം കൊണ്ട് ആഘോഷിച്ചു തീര്‍കേണ്ട ഒന്നാണോ?
അഹങ്കാരത്തോടെ അഴിമതിക്കാരും കാട്ടു അനീതികളും കപട മതേതര വര്‍ഗ്ഗിയ വാദികളും,നാശം മാത്രം സ്വപ്നം കാണുന്ന ഭീകര വാദികളും താണ്ഡവമാടുന്ന ആധുനിക ഇന്ത്യയില്‍ ജീവനോ,സ്വത്തിനോ,മതത്തിനോ,മാനതിന്നോ,രക്തബന്ധങ്ങള്കോ, പൈസയുടെ മൂല്യത്തിനോ ഒരു വിലയും ഇല്ല, ഇന്ത്യ വളരുന്നു എന്ന് പറയുമ്പോള്‍എന്നാല്‍ പാരമ്പര്യത്തെ ചവിട്ടു മേതികുകയെനാണോ ? നമ്മുടെ മഹനീയ സംസ്കാരവും ആദര്‍ശവും വഴി പിഴക്കുന്ന ഇ സമുഹത്തില്‍ നിന്നും ഗാന്ധിജി വിഭാവനം ചെയ്ത സങ്കല്പത്തിലെ ഇന്ത്യ മടക്കി കൊണ്ട് വരാന്‍ നമ്മുക്ക് ഓരോരുത്തരകുംഎന്ത് ചെയാം ?
എഴുതുക നിങ്ങളുടെ അഭിപ്രായങ്ങള്‍ , ചവറ്റു കൊട്ടകളില്‍ പോലും മാണിക്യം ഒളിഞ്ഞിരിക്കുന്നു.. നിങ്ങളുടെ ഒരു വാക്കും ചിലപ്പോള്‍ നാളെയുടെ നന്മക്കു ഉത്തകാം..കേട്ടിലെ പലതുള്ളി പെരു വെള്ളം..നമ്മുടെ ആശയങ്ങള്‍ പല തലങ്ങളില്‍ ആകാം, പല കാഴ്ചപ്പാടുകളില്‍ ആകാം,പക്ഷെ നമ്മുടെ ലക്‌ഷ്യം ഒന്നാകുമ്പോള്‍ നമ്മള്‍ സ്വരുപ്പിക്കുന്ന പെരു വെള്ളത്തെ നമ്മള്‍ സമുഹമെന്ന കടലില്‍ ഒഴുക്കുന്നു അപ്പോള്‍ അതിന്റെ അലകള്‍ക്ക് ചെറിയ വ്യതിയാനം ഉണ്ടാക്കാന്‍ പറ്റുമെങ്കില്‍ മണ്ണില്‍ തുടങ്ങി മണ്ണിലേക്ക് നിങ്ങുന്ന ജീവിത യാത്രയിലെ ഒരു പുണ്യം അല്ലെ?
ജനിച്ചു വീണ മണ്ണിനെയും,ജനിപ്പിച്ച മാതാവിനെയും പൂവിട്ടു പൂജിക്കുന്ന ഭാരത സംസ്കാരം നില നിര്‍ത്താന്‍ വേണ്ടി പ്രാര്‍ഥിച്ചു കൊണ്ടും,രാജ്യത്തിന്‌ വേണ്ടി ജീവത്യാഗം ചെയ്ത ധീരപുത്രന്മാരുടെ ആത്മാവിന് മുന്നില്‍ പ്രണമിച്ചു കൊണ്ടും നിര്‍ത്തുന്നു.....
എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍ .........

2 അഭിപ്രായങ്ങൾ:

ചാണക്യന്‍ പറഞ്ഞു...

ആശംസകള്‍....

രഞ്ജിത് വിശ്വം I ranji പറഞ്ഞു...

സ്വാതന്ത്ര്യം..എത്ര സുന്ദരമായ പദം.. പക്ഷെ വര്ത്തമാനകാലത്തിലെ ഭാരതസമൂഹത്തിന് അതിന്‍റെ വില അറിയില്ലെന്നു തോന്നുന്നു...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ